NEWS
Thursday, 25 July 2013
Monday, 22 July 2013
സ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി
സംസ്ഥാനത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. പാചകപ്പുരകള്‍ അതീവ വൃത്തിയോടെ സൂക്ഷിക്കണം. പാചകത്തിന് മുമ്പ് ആഹാര പദാര്‍ത്ഥങ്ങളും പാചകപാത്രങ്ങളും ഉപയോഗയോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ധാന്യങ്ങള്‍ പാചകത്തിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. പാചകത്തിന് പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കരുത്. പച്ചക്കറികള്‍, ഫലങ്ങള്‍ തുടങ്ങിയവ നന്നായി കഴുകിയ ശേഷമേ ഉപയോഗിക്കാവൂ. ജന്മദിനം തുടങ്ങിയ ആഘോഷഭാഗമായി സ്‌ക്കൂളുകളില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കാവൂ. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം. പാചക തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കും മുമ്പ് ഭക്ഷ്യവിതരണത്തിന്റെ ചുമതലയുള്ള കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെങ്കിലും പരിശോധിക്കണം. പ്രഥമാധ്യാപകനാണ് ഇതു സ്ബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം. സ്‌ക്കൂള്‍ പരിസരത്തുള്ള ഭക്ഷണപാനീയ വില്പനശാലകളില്‍ പരിശോധനകള്‍ നടത്തി ഭക്ഷണത്തിന്റെ ഗുണമേന്മഉറപ്പുവരുത്താന്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാന്‍ സ്‌ക്കൂള്‍, ഉപജില്ലാ, ജില്ലാ തലങ്ങളിലുള്ള കമ്മിറ്റികളും പി.ടി.എ, മാതൃ പി.ടി.എ, എസ്.എം.സി, തുടങ്ങിയ കമ്മിറ്റികളും അടിയന്തിരമായി കൂടി ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ വിശകലനത്തിന് വിധേയമാക്കണം. അവയുടെ റിപ്പോര്‍ട്ട് മാസംതോറും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയക്കണമെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tuesday, 9 July 2013
SSA PALAKKAD | ||
BRC ALATHUR | ||
Cluster Training Schedule July 2013 | ||
Date | Class / Subject | Venu |
July 15,16 | 1st STD | GMLPS Alathur |
1st STD | GLPS Mangalam | |
UP Maths | BRC Alathur | |
UP Hindi | BRC Alathur | |
July 17,18 | 2nd STD | GMLPS Alathur |
2nd STD | GLPS Mangalam | |
UP Science | BRC Alathur | |
UP Arabic | BRC Alathur | |
July 22,23 | 3rd STD | GMLPS Alathur |
3rd STD | GLPS Mangalam | |
UP Social Science | BRC Alathur | |
UP Urdu | BRC Alathur | |
July 24,25 | 4th STD | GMLPS Alathur |
4th STD | GLPS Mangalam | |
UP Malayalam | BRC Alathur | |
UP Sanskrit | BRC Alathur | |
July 29,30 | LP Arabic | BRC Alathur |
UP English | BRC Alathur | |
BPO BRC ALATHUR |
Subscribe to:
Posts (Atom)